സ്വകാര്യ ബസ് സമരം; നടപടിയെടുത്തു തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍

തിരുവനന്തപുരം: സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി ആര്‍ഡിഒമാര്‍ ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും. ഒരുമാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് സമരം നടത്തുന്നത്. ബസ് സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമരം ചെയ്യുന്ന ബസുകള്‍ പിടിച്ചെടുക്കാന്‍ കെസ്മ നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

ആദ്യപടിയായി പണിമുടക്ക് നടത്തുന്ന ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തുടങ്ങിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്താത്ത ബസുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറും വ്യക്തമാക്കി.

DONT MISS
Top