നീരവ് മോദിയെ നരേന്ദ്രമോദി ഒരു പാഠം പഠിപ്പിക്കുമെന്ന് രാംദേവ്

ആയിരക്കണക്കിന് കോടി രൂപയുമായി രാജ്യം വിട്ട നീരവ് മോദിയെ പ്രധാനമന്ത്രി പാഠം പഠിപ്പിക്കുമെന്ന് ബാബാ രാംദേവ്. നീരവ് മോദിക്ക് അര്‍ഹിക്കുന്ന സ്ഥലം നരേന്ദ്ര മോദി നല്‍കും. ചെയ്ത തെറ്റുകളുടെ ഫലം നീരവിന് ലഭിക്കുമെന്നും രാംദേവ് പറഞ്ഞു.

ലളിത് മോദിയോ നീരവ് മോദിയോ ആയിക്കൊള്ളട്ടെ, ഇത്തരം നാണംകെട്ടെ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് രാജ്യത്തിനുതന്നെ അപമാനമാണ്. ഇവര്‍ ചെയ്യുന്ന തെറ്റുകള്‍കൊണ്ട് രാജ്യത്തിനുതന്നെയാണ് ചീത്തപ്പേര് നല്‍കുന്നത്. രാംദേവ് പറഞ്ഞു.

11400 കോടിയുടേയും 280 കോടിയുടേയും രണ്ട് തട്ടിപ്പുകേസുകളാണ് നീരവിനെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ നീരവിന്റെ സഹോദരന്മാര്‍ക്കെതിരെയും ഭാര്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2011ല്‍ തട്ടിപ്പുകള്‍ക്ക് തുടക്കം കുറിച്ചിട്ടും പഞ്ചാബ് നാഷണല്‍ ബാങ്കിനുള്‍പ്പെടെ ഇക്കാര്യം മനസിലായത് ഈ വര്‍ഷമാദ്യം മാത്രമാണ്. ഇക്കാര്യങ്ങളേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.

DONT MISS
Top