അഡാര്‍ ലൗ ഗാനത്തിന്റെ പേരിലെ കേസ്: പ്രിയ വാര്യരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെടും

ദില്ലി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ നടി പ്രിയ വാരിയറും സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് പ്രിയ വാര്യരുടെയും ഒമര്‍ ലുലുവിന്റെയും ഔസേപ്പച്ചന്റേയും അഭിഭാഷകര്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും.

തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതണ് എന്ന് പ്രിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ചൂണികാട്ടിയിട്ടുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യരുത് എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്നും പ്രിയ വാരിയരും ഒമര്‍ ലുലുവും ഔസേപ്പച്ചനും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്‌നുമ്മ പോലീസ് സ്‌റ്റേഷനില്‍ ആണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി പ്രിയ വാരിയറും, സംവിധായകന്‍ ഒമര്‍ ലുലുവും ഔസേപ്പച്ചനും സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നത് ആണെന്ന് ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ

ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രം ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നത് ആണെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് തീരുമാനം എടുക്കാവുന്നത് ആണെന്നും പ്രീയ വാര്യരും ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാണിക്യ മലരേ എന്ന പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമയും ഇരുവരും സുപ്രീം കോടതിയില്‍ ഹാജരാക്കി.

തെലങ്കാനക്ക് പുറമെ, മഹാരാഷ്ട്രയിലും ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരേ എന്ന പാട്ടിന് എതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. റാസ അക്കാദമിയുടെ സെക്രട്ടറി ആണ് മുംബൈ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പരാതികള്‍ ലഭിക്കുന്നത് ചിത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ട് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യരുത് എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്നും പ്രിയ വാര്യര്‍ക്കും, ഒമര്‍ ലുലുവിനും വേണ്ടി അഭിഭാഷകന്‍ ആയ ഹാരിസ് ബീരാന്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top