നീരവ് മോദിയുടെ പിഎന്‍ബിയിലെ തട്ടിപ്പ്: രാജ്യത്തെ 45 ഇടങ്ങളില്‍ റെയ്ഡ്

നീരവ് മോദി, പഞ്ചാബ് നാഷണല്‍ ബാങ്ക്

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് വജ്രവ്യാപാരി നീരവ് മോദി 11,346 കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തെ 15 നഗരങ്ങളിലെ 45 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. കഴിഞ്ഞദിവസം  നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ത്തുകയും 5100 കോടിയുടെ ആഭരണ ശേഖരവും പണവും പിടിച്ചെടുത്തിരുന്നു. നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് തുടര്‍ച്ചയായിട്ടാണ് ഇന്ന് രാജ്യത്താകമാനമുള്ള 45 ഇടങ്ങളില്‍ക്കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

നീ​ര​വി​ന്‍റ വി​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ൾ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ നീ​ര​വ് മോ​ദി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം സി​ബി​ഐ ഉൗ​ർ​ജി​ത​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം കൈ​മാ​റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പതിനെട്ടോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ സസ്‌പെന്റ് ചെയ്തു.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന്‌ വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ബല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു.

നീരവ് മോദിയുടെ അടുത്ത ബന്ധുക്കളുള്ളത് ബല്‍ജിയത്തിലാണ്. ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 85 -ാംസ്ഥാനത്ത് ഫോബ്‌സ് മാഗസിന്‍  ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.

മദ്യവ്യാപാരി വിജയ് മല്യ നടത്തിയ വെട്ടിപ്പിനെ കവച്ചുവയ്ക്കുന്ന സാമ്പത്തിക തട്ടിപ്പാണ് നീരവ് മോദി നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള 17 ബാങ്കുകളെ കബളിപ്പിച്ച് വിജയ് മല്യ നടത്തിയത് 9000 കോടിയുടെ തട്ടിപ്പാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലായിരുന്നു പ്രധാനമായും വായ്പ്പകള്‍ തരപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടണിലേക്ക് മുങ്ങിയ മല്യയെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുയാണ്. ഇതിനിടെയാണ് മല്യയുടെ വെട്ടിപ്പിനെ വെല്ലുന്ന മറ്റൊരു ബാങ്ക് വായ്പ്പാ വെട്ടിപ്പിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ
കൂടുതല്‍ ബാങ്കുകളില്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി യൂണിയന്‍ ബാങ്കില്‍ സമാനമായ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

12.8 കോടി രൂപയുടെ തട്ടിപ്പാണ് യൂണിയന്‍ ബാങ്കില്‍ നടന്നിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത് പോലെ നേരിട്ടുള്ള പിന്‍വലിക്കല്‍ ഇവിടെയും നടന്നിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബാങ്കില്‍ ഇത്തരത്തില്‍ വ്യാജ ഇടപാട് നടന്നിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് നടന്നുവെന്ന വ്യക്തമായതോടെ ജാമ്യ ചീട്ടിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കരുതെന്ന് അനുബന്ധ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും സിറ്റി ബാങ്ക് അറിയിച്ചു.

DONT MISS
Top