മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിയിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

കെറ്റാമിന്‍

മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഏഴുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത് അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ്.

മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ പത്തുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ആറ് കോടി രൂപയുടെ കെറ്റാമിനും ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്.

6 കോടി രൂപ വിലവരുന്ന കെറ്റമിൻ എന്ന മയക്ക് മരുന്നുമായി 5 അംഗ സംഘത്തെ അരീക്കോട് വെച്ചും ഒരു കോടി രൂപ വിലവരുന്ന ബ്രൗൺഷുഗറുമയി അഞ്ച് പേർ മഞ്ചേരിയിലുമാണ് അറസ്റ്റിലായത്. മറ്റൊരു കേസിൽ പിടിയിലായ മയക്കുമരുന്നു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തെ കുറിച്ച് പൊലീസിന്‌ വിവരം ലഭിക്കുന്നത് സംഘത്തെ നിരീക്ഷിച്ച് വരികരായായിരുന്ന പൊലീസ്,  മയക്ക് മരുന്നു കൈമാറുന്നതിനിടയിൽ പിടികൂടുകയായിരുന്നു.

അരീക്കോട് മുക്കാൽ കിലോ കെറ്റാമിനുമായി പിടിയിലായത് അഞ്ചു തമിഴ്നാട് സ്വദേശികളാണ്. അശോക് കുമാർ, വാസുദേവൻ, നടരാജൻ, കണ്ണൻ, ശിവദാസൻ എന്നിവരെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചു കോടി രൂപയുടെ എംഡിഎംഎയുമായി അഞ്ചു പേർ പിടിയിലായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂടുതൽ അറസ്റ്റിലേക്ക് നയിച്ചത്.

മഞ്ചേരിയിൽ കാൽ കിലോ ബ്രൗൺ ഷുഗറുമായി പിടിയിലായവരിൽ വിമുക്ത ഭടനായ രാജസ്ഥാന്‍ ജോധ്പൂർ സ്വദേശി ശ്യാം ജഗ്ഗുവുമുണ്ട്. കൊടിയത്തൂർ സ്വദേശിയായ സർക്കാർ ജീവനക്കാരൻ ഫാസിൽ, കൊടിയത്തൂർ സദേശി അഷ്റഫ്, കർണാടക സ്വദേശികളായ ബനക്ക്, നവീൻ എന്നിവരും അറസ്റ്റിലായി. മയക്കു മരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇത്തരത്തിലുള്ള ലഹരി വിതരണത്തിന് വിപുലമായ ശൃംഖല കേരളത്തിൽ പ്രവർത്തിക്കുന്നതായും പൊലീസിന് വിവരമുണ്ട്.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കേരളം, കർണാടക , തമിഴ്നാട് കേന്ദ്രീകരിച് പ്രവർത്തിക്കുന്ന നിരവധി മയക്ക് മരുന്ന് മാഫിയ സംഘങ്ങളെ കുറിച്ച് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട് തുടരന്വേഷണത്തിനായി അന്വേഷണ സംഘം രാജസ്ഥാനിലേക്ക് തിരിക്കും

ഇന്നലെ എറണാകുളം നെടുമ്പാശേരിയ്ക്ക് സമീപം ദേശീയ പാതയില്‍ വച്ച് 30 കോടി രൂപയുടെ മയക്ക് മരുന്ന് എക്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് നിന്നും വന്‍തോതില്‍ മയക്ക് മരുന്ന പിടികൂടിയത്. എക്സ്റ്റസി എന്ന പേരിലറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍(എംഡിഎംഎ) എന്ന മയക്കുമരുന്നാണ് ഇന്നലെ പിടികൂടിയത്. ഈ സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായിരുന്നു. പാലക്കാട് നിന്ന് ട്രോളി ബാഗിന്റെ ഫ്‌ളാപ്പിനുള്ളില്‍ ഒളിപ്പിച്ച് ഗള്‍ഫിലേക്ക് കടത്താന്‍ കൊണ്ടുവരുമ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്.

ഈ മാസം 12 നും അരീക്കോട്ട് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന പിടികൂടിയിരുന്നു. നെടുമ്പാശേരിയില്‍ ഇന്നലെ പിടികൂടിയ എംഡിഎംഎ മയക്കുമരുന്നാണ് അന്നും പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന വിപണയില്‍ അഞ്ച് കോടിയോളം വില വരുന്ന ഈ മയക്കുമരുന്ന് കടത്ത് കേസില്‍ മലപ്പുറം, ഇടുക്കി, കൊഡൈക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരും അറസ്റ്റിലായിരുന്നു.

DONT MISS
Top