കേരളത്തില്‍ വില വര്‍ദ്ധനവും അക്രമ രാഷ്ട്രീയവും; 69ലെ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി ജോര്‍ജ്ജ്

കേരളത്തില്‍ വില വര്‍ദ്ധനവും അക്രമ രാഷ്ട്രീയവും മൂലം 69ല്‍ അച്യുത മേനോന്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത രാഷ്ട്രീയ സാഹചര്യമാണു നില നില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ സിപിഐക്ക് ചരിത്ര പരമായ കടമ നിറവേറ്റാന്‍ ഉണ്ടെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ. ഇതിനായി കാനം രാജേന്ദ്രന്‍ മുന്നോട്ട് വരുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം കുവൈത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജന പക്ഷം പാര്‍ട്ടി നാലാം മുന്നണിയായാണു പ്രവര്‍ത്തിക്കുക. ഈ മുന്നണിയില്‍ സിപിഐ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ധേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.

DONT MISS
Top