‘വ്യൂ ഇമേജ് ബട്ടണ്‍’ നീക്കം ചെയ്ത് ഗൂഗിള്‍; ഇനി എളുപ്പത്തില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകില്ല

ഇന്റര്‍നെറ്റില്‍ നിന്ന് ഇനി ചിത്രങ്ങള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ഗൂഗിള്‍ ഇമേജസിലെ ‘വ്യൂ ഇമേജ് ബട്ടണ്‍’ ഗൂഗിള്‍ നീക്കം ചെയ്തു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ പകര്‍പ്പാവകാശം സംരക്ഷിക്കുന്നതിനോടൊപ്പം ഉപയോക്താക്കള്‍ വെബ്‌സൈറ്റുമായി കൂടുതല്‍ അടുക്കുന്നതിന് ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.

ഇമേജ് സെര്‍ച്ചില്‍ നിന്ന് വ്യൂ ഇമേജ് നീക്കം ചെയ്‌തെങ്കിലും ചിത്രമടങ്ങുന്ന വെബ്‌സൈറ്റിലേക്ക് പോകാന്‍ സഹായിക്കുന്ന വിസിറ്റ് ബട്ടണ്‍ ഗൂഗിള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചിത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വെബ്‌സൈറ്റിന്റെ വിസിറ്റ് കൂടും. അതുവഴി ബിസിനസ്സ് ഉയര്‍ത്താനാണ് ഗൂഗിളിന്റെ ശ്രമം. മുന്‍പ് നേരിട്ട് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുമെങ്കില്‍ ഇനിമുതല്‍ സൈറ്റ് സന്ദര്‍ശിച്ചതിന് ശേഷം മാത്രമെ ചിത്രം സേവ് ചെയ്യാനാകുകയുള്ളൂ.

DONT MISS
Top