ആലിപ്പഴ വീഴ്ച; മഹാരാഷ്ട്രയില്‍ തത്തകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് ചത്ത തത്തകള്‍

മുംബൈ: കനത്ത ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ തത്തകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍. കാലാവസ്ഥ വ്യതിയാനമാണ് തത്തകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

കാലാവസ്ഥയിലും താപനിലയിലുമുള്ള വ്യതിയാനമാണ് തത്തകളുടെ ദാരുണാന്ത്യത്തിന് കാരണമായത്. ആലിപ്പഴ വീഴ്ച തത്തകള്‍ക്ക് ബാഹ്യ ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ വ്യതിയാനമാണ് മരണത്തിലേക്ക് നയിച്ചത്. ഇത്തരം വ്യതിയാനങ്ങള്‍ പക്ഷികളുടെ പ്രതിരോധ ശക്തി ഇല്ലാതാക്കുന്നു. മൃഗ സരംക്ഷണ സംഘടനയായ പെറ്റയുടെ സിഇഒ ഡോക്ടര്‍ മണിലാല്‍ വ്യക്തമാക്കി.

ആലിപ്പഴ വീഴ്ചയുണ്ടായ സ്ഥലം

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ ഗോണ്ടിയ, ഭണ്ഡാര ജില്ലകളിലുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയില്‍ അറുന്നൂറിനടുത്ത് പക്ഷികളാണ് ചത്തത്. അതില്‍ 460 ഉം തത്തകളായിരുന്നു. വനനശീകരണവും മരം വെട്ടിനിരത്തലുമാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു അവസ്ഥയ്ക്ക് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അനര്‍ജിത് ചൗഹാന്‍ അഭിപ്രായപ്പെട്ടു. നിലനില്‍പ്പിന് വനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവിനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

DONT MISS
Top