സിനിമയില്‍ സെക്‌സിന്റെ കാലം അവസാനിച്ചു: വിക്രം ഭട്ട്

വിക്രം ഭട്ടും അദ്ദേഹത്തിന്റെ രാസ് എന്ന ചിത്രത്തിലെ ഒരു രംഗവും

ബോളിവുഡ് സിനിമാ മേഖലയുടെ പള്‍സ് കൃത്യമായി അറിയാവുന്ന സംവിധായകരിലൊരാളാണ് വിക്രം ഭട്ട്. അതത് സമയത്തെ ട്രെന്റുകള്‍ മനസിലാക്കി പ്രവര്‍ത്തിച്ച സംവിധായകര്‍ക്കൊപ്പം വിജയവും നിന്നിട്ടുണ്ട്. ഇക്കാര്യം വ്യക്തമായി മനസിലാക്കിക്കൊണ്ട് വിക്രം ഭട്ട് പറയുന്നു, ബോളിവുഡില്‍ സെക്‌സ് സിനിമകളുടെ കാലം അവസാനിച്ചുവെന്ന്.

ഇപ്പോള്‍ പഴയതുപോലെ സെക്‌സ് രംഗങ്ങള്‍ ആളുകള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അവ ഉള്‍പ്പെടുത്തേണ്ട ആവശ്യവുമില്ല. ഇന്റര്‍നെറ്റില്‍ ധാരാളം പോണ്‍ ലഭിക്കും. പിന്നെന്തിനാണ് അത് കാണാന്‍ തിയേറ്ററില്‍ വരേണ്ടത്? അദ്ദേഹം ചോദിച്ചു.

ഇപ്പോള്‍ ഡേറ്റ കുറഞ്ഞ നിരക്കിലാണ് ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം തിയേറ്ററില്‍ പോയി കാണേണ്ട ആവശ്യമില്ല. ഒരു പോണ്‍ സൈറ്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിനിമകളില്‍ സെക്‌സ് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയേപ്പറ്റി വാദിച്ചിട്ടുള്ള സംവിധായകനാണ് വിക്രം ഭട്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. ലൈംഗികത കുത്തിനിറച്ച നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

DONT MISS
Top