‘മാണിക്യമലരായ പൂവിക്കെതിരെ’ വീണ്ടും മതമൗലികവാദികളുടെ ആക്രമണം; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ജന ജാഗരണ്‍ സംഘടന പരാതി നല്‍കി

മാണിക്യമലരായ പൂവീ എന്ന പാട്ടിനെതിരെ വീണ്ടും മതമൗലികവാദികളുടെ പരാതി. മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലാണ് ജന ജാഗരണ്‍ സമിതിയാണ് ഇത്തവണ പരാതി നല്‍കിയിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. സംവിധായകന്‍ ഒമര്‍ ലുലു, നായിക പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ എന്നിവര്‍ക്കെതിരെയാണ് ഐപിസി 295 വകുപ്പാണ് നായികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതോടെ മൂന്ന് പരാതികളാണ് കേരളത്തിന് പുറത്ത് ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരായി പൊലീസിന് ലഭിച്ചിരിക്കുന്നത്. നേരത്തെ ഹൈദരാബാദിലും മുംബൈയിലും ഉള്ളവര്‍ മുസ്‌ലിം സംഘടനകളില്‍പ്പെട്ട ചിലര്‍ സമാനമായ പരാതി നല്‍കിയിരുന്നു.

മുംബൈ റാസ അക്കാദമിയുടെ നേതൃത്വത്തില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം ആളുകള്‍ മസ്ജിദിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ ജുമുഅ നമസ്‌കാര പ്രസംഗങ്ങളില്‍ വിവിധ പള്ളികളില്‍ ഗാനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായിരുന്നു.

DONT MISS
Top