തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നഗരത്തില്‍ നടത്തിയ വ്യാപക പരിശോധനയില്‍ 15 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് കുണ്ടമണ്‍കടവ് ഭാഗത്തുനിന്നും നാല് കിലോ കഞ്ചാവുമായി കുന്നന്‍പാറ സ്വദേശി ചുക്രന്‍ എന്ന രാജേഷ് (45) ആണ് ആദ്യം പിടിയിലായത്. ഇയാള്‍ നിരവധി മോഷണം, അടിപിടി കേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് കിള്ളിപ്പാലം ബണ്ടുറോഡില്‍ വച്ച് ഓട്ടോറിക്ഷയില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. ചെങ്കല്‍ചൂള രാജാജിനഗര്‍ കോളനി സ്വദേശിയും കഞ്ചാവ് മൊത്തവിതരണക്കാരനുമായ ഉമേഷ്‌കുമാര്‍ (35), കരിമഠം കോളനി സ്വദേശി മുരുകേഷ്(34), കൊടുങ്ങാനൂര്‍ സ്വദേശി വിക്കി എന്ന വിഷ്ണു(23), പുളിയറക്കോണം സ്വദേശി പാര്‍ത്ഥിപന്‍(23) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തിയ KL-01-bz-8829 ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്ന മാഫിയയില്‍ ഉള്‍പെട്ടവരാണ് അറസ്റ്റിലായ പ്രതികള്‍. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെ അനില്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ രാജന്‍, ദീപുകുട്ടന്‍, അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ്, ശിവന്‍, ബിനുരാജ്, രാജേഷ്‌കുമാര്‍, െ്രെഡവര്‍ സുധീര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top