മാണിക്യമലരായ പൂവിയേക്കുറിച്ച്‌ ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ്‌ കാപട്യക്കാരനാണ് പിണറായിയെന്ന് വിടി ബല്‍റാം

മുഖ്യമന്ത്രി പിണറായി വിജയന്‍ അഡാറ് കാപട്യക്കാരനാണെന്ന് വിടി ബല്‍റാം എംഎല്‍എ. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ വന്ന വിവാദങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതിനെയാണ് ബല്‍റാം വിമര്‍ശിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത്‌ തൊഴിച്ച്‌ പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച്‌ ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ്‌ കാപട്യക്കാരനാണ് മുഖ്യമന്ത്രിയെന്നാണ് ബല്‍റാമിന്റെ പ്രസ്താവന.

എന്നാല്‍  ഇതിനേക്കുറിച്ച്‌ പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോയെന്നും ബല്‍റാം ചോദിക്കുന്നുണ്ട്. മാണിക്യമലരായപൂവി  ഗാനത്തിനെതിരെയുള്ള ആക്രമണം സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്, 

സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത്‌ തൊഴിച്ച്‌ പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച്‌ ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ്‌ കാപട്യക്കാരനോട്‌‌ താൻ ആദ്യം ഇതിനേക്കുറിച്ച്‌ #പറഞ്ഞിട്ട്‌പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?

DONT MISS
Top