പലവിധ മാഫിയകൾ ആരോഗ്യമേഖലയെ കീഴടക്കിയെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പലവിധ മാഫിയകൾ ആരോഗ്യമേഖലയെ കീഴടക്കി കഴിഞ്ഞെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ഇത്തരക്കാരോട് സന്ധി ചെയ്യുന്ന പ്രവണതകൾ ഈ മേഖലയിൽ വർധിച്ചുവരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതുതലമുറ ഇതിൽ ജാഗരൂകരാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. മാറിയ ജീവിത ശൈലി തുടച്ചു മാറ്റിയ രോഗങ്ങളെപ്പോലും ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ്. സമൂഹത്തോട് ഏറെ ബാധ്യതയുള്ളവരാണ് ഡോക്ടർമാരെന്നും അതിനാൽ ജീവീതസാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനേക്കാൾ ഇത് സമൂഹത്തിനുള്ള സേവനമായി കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

DONT MISS
Top