ഇത് ഇത്തിക്കരപ്പക്കി, അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയുമായി മോഹന്‍ലാല്‍

അജോയ് വര്‍മ്മ ചിത്രം നീരാളിയ്ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. താരം ഇന്ന് സെറ്റില്‍ ജോയിന്‍ ചെയ്തു. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍ എത്തുന്നത്.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബംഗളുരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ താരത്തിന്റെ ഫസ്റ്റ് ലുക്ക് അല്‍പം മുമ്പാണ് പുറത്തുവിട്ടത്. അതിശയിപ്പിക്കുന്ന വേഗത്തില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിയും സജ്ജയും ചേര്‍ന്നാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിക്കു പുറമെ പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

DONT MISS
Top