പിറന്നാള്‍ ആഘോഷത്തിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പിറന്നാള്‍ ആഘോഷത്തിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു പേര്‍ അറസ്റ്റില്‍. ബലാത്സംഗത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നാലാമത്തെ പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്.

പിറന്നാള്‍ ആഘോഷിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടിയുടെ കാമുകനാണ് അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് കാമുകന്റെ സുഹൃത്തുക്കള്‍ കൂടി വീട്ടിലേക്ക് വരികയും മദ്യപിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ മയക്കി കിടത്തിയാണ് നാലു പേരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ശേഷം യുവാക്കള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. പുറത്തു പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

DONT MISS
Top