ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പാട്ട് പിന്‍വലിക്കാം എന്ന തീരുമാനത്തില്‍ ആദ്യമെത്തിയത്; ‘മാണിക്യമലരായ പൂവി’യെ കുറിച്ച് ഷാന്‍ റഹ്മാന്‍

ആരെയും വേദനിപ്പിക്കേണ്ട എന്ന കരുതിയാണ് പാട്ട് പിന്‍വലിക്കാം എന്ന തീരുമാനത്തില്‍ തങ്ങള്‍ ആദ്യമെത്തിയതെന്ന് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ച ഷാന്‍ റഹ്മാന്‍ പറയുന്നു. എന്നാല്‍ ചിത്രത്തിനും ഗാനത്തിനും ലഭിച്ച പിന്തുണ അപ്രതീക്ഷിതമായിരുന്നുവെന്നും ഷാന്‍ പറയുന്നു. ഗാനത്തിന് ലഭിച്ച പിന്തുണയും സ്‌നേഹവും കരുതിയാണ് തീരുമാനത്തില്‍ നിന്ന് തങ്ങള്‍ പിന്നീട് പിന്‍മാറിയതെന്നും ഷാന്‍ പറയുന്നു.

മലയാളികളുടെ ഒന്നടങ്കം പിന്തുണയുണ്ടെങ്കില്‍ ചിത്രത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ധൈര്യമായി നേരിടുമെന്നുമാണ് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കിയത്. വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

ചുരുങ്ങിയ സമയം കൊണ്ടാണ്  അഡാറ് ലൗവിലെ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞത്. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന പ്രിയയ്ക്കും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന യുവതാരം ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്.

DONT MISS
Top