‘മൈ സ്റ്റോറി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; ഇത്തവണയും ലൈക്കിനെക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്ക്

പാര്‍വതി-പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനത്തേയും ഡിസ്‌ലൈക്കുകള്‍ വിടാതെ പിന്‍തുടരുകയാണ്. കഥകള്‍ ചൊല്ലും എന്നു തുടങ്ങുന്ന ഗാനം ഇന്നലെയാണ് പുറത്തുവിട്ടത്. എന്നാല്‍ ഇത്തവണയും ലൈക്കിനേക്കള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്. പാര്‍വതിയും പൃഥ്വിരാജും തന്നെയാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. മധ്യവയസ്‌കനായാണ് ഗാനത്തില്‍ പൃഥ്വിരാജ് എത്തുന്നത്.

ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ആദ്യഗാനത്തിന് ഒരു ലക്ഷത്തില്‍ കൂടുതല്‍ ഡിസ്‌ലൈക്കായിരുന്നു ലഭിച്ചത്. മലയാളത്തില്‍ ഇതിന് മുന്‍പ് ഒരു ഗാനവും ഇത്രയധികം ഡിസ്‌ലൈക്കുകള്‍ വാങ്ങികൂട്ടിയിട്ടില്ല. നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ആരാധകരുടെ പ്രതിഷേധത്തിന് പ്രധാന കാരണം.

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് നവാഗതയായ റോഷ്‌നി ദിവാകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി.

DONT MISS
Top