കൊല്ലം അഷ്ടമുടി സ്‌കൂളിലെ  പ്രിന്‍സിപ്പലിന്റെ ആത്മഹത്യയിൽ ദുരൂഹതയൊഴിയുന്നില്ല

കൊല്ലം: കൊല്ലം അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ  പ്രിന്‍സിപ്പല്‍ ശ്രിദേവി ടീച്ചറുടെ ആത്മഹത്യയിൽ ദുരൂഹതയൊഴിയുന്നില്ല. ടീച്ചർ ആത്മഹത്യ ചെയ്തത് വിദ്യാർഥിനിയുടെ പിതാവ് മോശമായി പെരുമാറിയത് മൂലമാണെന്ന് അധ്യാപക സംഘടനകളുടെ ആരോപണം.

എന്നാൽ ജോലി ഭാരം മൂലമാണ് ടീച്ചർ ആത്മഹത്യ ചെയ്തതെന്ന് പ്രിൻസിപ്പൽമാരുടെ സംഘടനയും ആരോപിച്ചു. രണ്ട് ആരോപണങ്ങളെ കുറിച്ചും അറിയില്ലെന്നാണ് ടീച്ചറുടെ ബന്ധുക്കള്‍ നൽകുന്ന വിശദീകരണം.

കൊല്ലം പെരുമ്പുഴയിലെ വീട്ടിൽ ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ശ്രീദേവി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ സ്‌കൂളിലെ വിദ്യാർത്ഥിനി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വിവാധമായി. സ്ക്കൂളിലെത്തി മദ്യപിച്ച വിദ്യാർത്ഥിനികളെ ടീച്ചർ പിടികൂടിയിരുന്നെന്നും, ഇതിൽ ഒരു കുട്ടിയുടെ രക്ഷിതാവ് ടീച്ചറോട് അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇതിൽ മനം നൊന്താണ് ടീച്ചർ ആത്മഹത്യ ചെയ്തതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതൊടെ കുട്ടി തന്നെ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റിൽ പറഞ്ഞ കാര്യം ശരിയാണെന്നും കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് അധ്യാപക സംഘടനകളുടെ വാദം .

എന്നാൽ തങ്ങൾക്ക് അത്തരമൊരു പരാതി ലഭിച്ചില്ലെന്ന് അഞ്ചാലു മുട് എസ്ഐ അറിയിച്ചു. എന്നാൽ ടീച്ചറെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് ജോലി ഭാരം മൂലമാണെന്നാണ് സ്കൂള്‍ പ്രിൻസിപ്പൽമാരുടെ സംഘടനയുടെ വാദം.

എന്നാൽ അധ്യാപകരുടെ സംഘടനയോ പ്രിൻസിപ്പൽമാരുടെ സംഘടനയോ തങ്ങളുടെ ആരോപണത്തെ അടിസ്ഥാനമാക്കി പൊലീസിൽ പരാതി നൽകാൻ തയ്യാറല്ല. രണ്ട് ആരോപണങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും മരണത്തെ കുറിച്ച് വിശദമായി പൊലീസ് അനേഷിക്കണമെന്ന് ടീച്ചറ്റുടെ കുടുംബം ആവശ്യപ്പെട്ടു

DONT MISS
Top