കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റി വെച്ചു

കണ്ണൂര്‍: ബുധനാഴ്ച (14.02.18) നടത്താനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചിരിക്കുന്നതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു.
കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ വീട് സന്ദര്‍ശിക്കാന്‍ നേതാക്കള്‍ പോകുന്നതിനാലാണ് യോഗം മാറ്റിവെച്ചത്. സിപിഐഎം ആണ് അക്രമത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ശുഹൈബ് കൊല്ലപ്പെട്ടത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

DONT MISS
Top