കവിതയിലെ കീഴാളനായതുകൊണ്ടാണ് തമ്പുരാക്കന്‍മാര്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാതിരുന്നതെന്ന് കുരീപ്പുഴ

തിരുവനന്തപുരം: ദൈവങ്ങളെയല്ല മറിച്ച് നീതി പീഠത്തെയും നിയമ വ്യവസ്ഥയെയുമാണ് താന്‍ ബഹുമാനിക്കുന്നതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പ്രാര്‍ത്ഥിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും മാധ്യമങ്ങളില്‍ പോലും തനിയ്‌ക്കെതിരെ പ്രചരണം ശക്തമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കവിയ്‌ക്കെതിരെ നടന്നവര്‍ഗീയ ഫാസിസ്റ്റ് അക്രമണത്തിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവേദിയില്‍ ചൊല്ലുന്ന ഈശ്വര പ്രാര്‍ത്ഥനയെ ബഹുമാനിക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ല.
ബഹുമാനിക്കുന്നത് നീതിപീഡത്തെയും നിയമവ്യവസ്ഥയെയും മാത്രമാണ്. ഇവിടെ ഈശ്വര പ്രാര്‍ത്ഥന പതിവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് സ്വകാര്യ ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. പൊതുഇടങ്ങള്‍ കൈയേറുന്ന ശക്തികളെ വിമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തത്.

ഫാസിസത്തിന്റെ ആയുധം കള്ളമാണ്. അതുകൊണ്ടുതന്നെ കള്ളത്തെ പലതവണ പ്രചരിപ്പിച്ച് സത്യമാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. കവിതയിലെ കീഴാളനായതുകൊണ്ടാണ് തമ്പുരാക്കന്‍മാര്‍ എന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാതിരുന്നത്. എന്നെ കൊല്ലം എന്നാല്‍ എന്റെ ആശയങ്ങളെ കൊല്ലാന്‍ സാധിക്കില്ലെന്നും കുരീപ്പുഴ കൂട്ടിചേര്‍ത്തു.

DONT MISS
Top