പന്ത് നോക്കാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റു ചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി; പരിഹാസവുമായി വീണ്ടും രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

സിന്ധനൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷണ്‍ രാഹുല്‍ ഗാന്ധി. ഇത്തവണ നരേന്ദ്ര മോദിയെ ഒരു ക്രിക്കറ്റ് താരമായി ഉപമിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി എന്നാണ് രാഹുല്‍ പറഞ്ഞത്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടെ എത്തിയ രാഹുല്‍ ഗാന്ധി ഒരു റാലിയിലാണ് മോദിയെ പരിഹസിച്ച് സംസാരിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പറെ നോക്കുന്നത് സിംഗിള്‍ റണ്‍ കിട്ടുമോ എന്നറിയാനാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നത് പന്ത് എവിടെ നിന്നാണ് വരുന്നത് എന്ന് അറിയാതെയാണെന്നും മോദിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞു.

ഇതിനു മുന്‍പും കര്‍ണാടകയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കവെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. മോദി സര്‍ക്കിരിന്റെ ഭരണം അവസാനിക്കാറായെന്നും അതുകൊണ്ടാണ് സര്‍ക്കാരിന്റെ വികസനകാര്യങ്ങള്‍  പറയുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. കൂടാതെ പിന്‍ഭാഗത്തെ കണ്ണാടി നോക്കി ഡ്രൈവ് ചെയ്യുന്നതുപോലെയാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നതെന്നും പറഞ്ഞിരുന്നു.

DONT MISS
Top