രാജ്യത്തിന് ആവശ്യമെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ ആര്‍എസ്എസിന് സാധിക്കും: മോഹന്‍ ഭാഗവത്

മോഹന്‍ ഭാഗവത്

പാറ്റ്‌ന്: രാജ്യത്ത് ആവശ്യമെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കി നല്‍കാന്‍ ആര്‍എസ്എസിന് സാധിക്കും എന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. മുസഫര്‍പൂരില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഭാഗവത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന് ആവശ്യമെങ്കില്‍ അടിയന്തര ഘട്ടം വന്നാല്‍ ഒരു സൈന്യത്തെ നിര്‍മിച്ചു നില്‍ക്കാന്‍ ആര്‍എസ്എസിന് സാധിക്കും. ഇന്ത്യന്‍ സൈന്യം ആറോ, ഏഴോ മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ വെറും മൂന്ന് ദിവസം കൊണ്ട് ആര്‍എസ്എസിന് ചെയ്യാന്‍ സാധിക്കും. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഭരണഘടന അനുവദിക്കും എങ്കില്‍ രാജ്യത്തന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് സംഘം ഒരു സൈനിക വിഭാഗമോ അല്ലെങ്കില്‍ സൈന്യത്തെ സഹായിക്കുന്ന ഒരു വിഭാഗമോ അല്ല. നേരെ മറിച്ച് ആര്‍എസ്എസ് എന്നത് ഒരു കുടുംബ കൂട്ടായ്മയാണ്. എന്നാല്‍ സൈന്യത്തിലേതു പോലുള്ള കടുത്ത ചിട്ടകളാണ് ഇവിടെ നിന്നും പഠിപ്പിക്കുന്നത്. രാജ്യത്തിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

DONT MISS
Top