നരേന്ദ്രമോദിയുടെ വരവ് കാത്ത് യുഎഇ; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ഒമാന്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുകയാണ് യുഎഇ. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫ, ദുബായ് ഫ്രെയിം, എന്‍ഡിഎന്‍ഒസി ആസ്ഥാനം എന്നിവ ലൈറ്റുകളാല്‍ ഇന്ത്യന്‍ പതാക സൃഷ്ടിച്ചു.

പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് ആറരയ്ക്ക് യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടാവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യുഎഇയില്‍ ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.

പിന്നീട് ഒമാന്‍ സന്ദര്‍ശിക്കുന്ന മോദി 11ന് സുല്‍ത്താനുമായും മറ്റ് നേതാക്കളുമായും ചര്‍ച്ച നടത്തും. യുഎഇ ഒമാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുകയാണ്.ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീനില്‍ ഉച്ചയോടെ എത്തിയ  മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

DONT MISS
Top