ചരിത്രം കുറിച്ച് നരേന്ദ്രമോദി; പലസ്തീനില്‍ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണം

റാമല്ല: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഉച്ചയോടെ റാമല്ല വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

വിമാനത്താവളത്തില്‍ നിന്നും പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിന്റെ ശവകൂടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച മോദി റാമല്ലയിലുള്ള അറാഫത്തിന്റെ മ്യൂസിയവും സന്ദര്‍ശിച്ചു.

റാമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വിദ്യാഭ്യാസം, ആരോഗ്യം, രാജ്യസുരക്ഷയടക്കം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും.

വൈകിട്ട് ആറരയ്ക്ക് യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടാവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. റാമല്ലയിലെത്തിയ മോദി മൂന്ന് മണിക്കൂറാണ് അവിടെ തങ്ങുക. 45 മിനിറ്റ് നീളുന്നതാണ് മഹമ്മൂദ് അബ്ബാസുമായുള്ള മോദിയുടെ കൂടിക്കാഴ്ച.

തങ്ങളുടെ ശ്രേഷ്ഠാഥിതിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്നാണ് മോദിയുടെ സന്ദര്‍ശനത്തെ പലസ്തീന്‍ വിശേഷിപ്പിച്ചത്. ഇസ്രയേലുമായി ഇന്ത്യ അടുത്തിടെ ബന്ധം ശക്തമാക്കിയ പശ്ചാത്തലത്തില്‍ പലസ്തീനുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാന്‍ കൂടി മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

DONT MISS
Top