ബാങ്കിന്റെ ജപ്തി നടപടി; കൊല്ലത്ത് കശുവണ്ടി തൊഴിലാളികള്‍ കുത്തിയിരുപ്പ് സമരം നടത്തി

കൊല്ലം: ബാങ്കിന്റെ ജപ്തി നടപടിക്കെതിരേ കൊല്ലത്ത് കശുവണ്ടി മുതലാളിയും തൊഴിലാളികളും ചേർന്ന് കുത്തിയിരുപ്പ് സമരം നടത്തി. ഇളബള്ളൂരിലെ സിൻഡിക്കേറ്റ് ബാങ്കിന് മുന്നിലായിരുന്നു പ്രതിഷേധം. ജപ്തി നടപടി സ്വീകരിച്ചാൽ ആത്മഹത്യയല്ലാതെ മറ്റ് വഴി ഇല്ലെന്നാണ് ചെറുകിട കശുവണ്ടി മുതലാളിയായ നാസർ പറയുന്നത്.

സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 2012 ലാണ് കശുവണ്ടി വ്യാവസായി രണ്ട് കോടി രൂപ വായ്പ എടുത്തത്. 78 മാസത്തെ കാലവധിയിലായിരുന്നു വായ്പ. എന്നാൽ 2014 ൽ ബാങ്ക് വായ്പ കാലാവധി കുറച്ചെന്നും തകർച്ചയിലായിരുന്ന തന്റെ വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും നാസറുദ്ധീൻ പറയുന്നു.

ബാങ്കിന് മുന്നിൽ കുത്തിയിരുന്ന നാസറുദ്ധീന് പിന്തുണയുമായി തന്റെ തൊഴിലാളികളും എത്തി.  കൊല്ലത്ത് നൂറിലധികം ചെറുകിട കശുവണ്ടി ഫാക്ടറികളാണ് ജപ്തി ഭീഷണി നേരിടുന്നത്. അതേ സമയം കശുവണ്ടി മുതലാളിമാരേ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിലപാട് ബാങ്കുകൾ സ്വീകരിക്കരുതെന്ന് എൻകെ പ്രേമ ചന്ദ്രൻ എംപി പറഞ്ഞു.

DONT MISS
Top