മലമ്പുഴ ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ്; കുടിവെള്ള വിതരണത്തില്‍ ആശങ്ക

പാലക്കാട്:  വേനല്‍ കടുത്തതോടെ പാലക്കാട് മലമ്പുഴ ഡാമില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞു. പാലക്കാട് ജില്ലയില്‍ മഴ ഗണ്യമായി കുറഞ്ഞതാണ് ഡാമിലെ നീരൊഴുക്ക് കുറയാന്‍ കാരണം. ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ മലമ്പുഴയെ ആശ്രയിക്കുന്ന പ്രധാന കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

പാലക്കാട് ജില്ലയിലെ പ്രധാനകുടിവെള്ള, കാര്‍ഷിക ശ്രോതസാണ് മലമ്പുഴ ഡാം. വലിയതോതില്‍ ജലം ഡാമില്‍ നിന്ന് ഉള്‍വലിഞ്ഞിരിക്കുകയാണ്. ഡാമിലെ ജലത്തിന്റെ നിരപ്പില്‍ കാര്യമായ കുറവ് വന്നതിനെ തുടര്‍ന്ന് ജില്ലയില്‍ കാര്‍ഷിക ആവശ്യത്തിനുള്ള ജലവിതരണം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഡാമില്‍ ബാക്കിയുള്ള ജലം കാര്യക്ഷമമായി ഉപയോഗിക്കാനായില്ലെങ്കില്‍ കുടിവെള്ള വിതരണം പോലും അവതാളത്തിലാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ജനുവരി മുതല്‍ തന്നെ വേനല്‍ കടുത്ത് തുടങ്ങിയതോടെ കഴിഞ്ഞവര്‍ഷങ്ങളേക്കാള്‍ ഈ വര്‍ഷം സ്ഥിതി വഷളാകുമെന്ന് ആശങ്കയുണ്ട്. ഇതിനാല്‍തന്നെ വരും മാസങ്ങളില്‍ കുടിവെള്ള വിതരണം പോലും തടസപ്പെട്ടേക്കുമെന്ന സ്ഥിതിയാണ്.

DONT MISS
Top