നീതി ആയോഗ് പുറത്തുവിട്ട കണക്കുകളില്‍ ആരോഗ്യ രംഗത്ത് കേരളം ബഹുദൂരം മുന്നില്‍; സംസ്ഥാനം രാജ്യത്തിനാകെ മാതൃക എന്ന് പിണറായി


ആരോഗ്യമേഖലയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതിയത് രാജ്യത്തിനാകെ മാതൃക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയെന്ന് നീതിആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തേക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് പിണറായി അഭിപ്രായം പ്രകടിപ്പിച്ചത്. അദ്ദേഹം കുറിച്ചത് പൂര്‍ണമായി താഴെ വായിക്കാം.

ആരോഗ്യമേഖലയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതി. കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയെന്ന് നീതിആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രംഗത്ത് കേരളം അതിവേഗം പുരോഗതി കൈവരിച്ചുവെന്ന് നീതിആയോഗ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കി രോഗീസൗഹൃദമായ അന്തരീക്ഷം ആശുപത്രികളില്‍ സൃഷ്ടിച്ച് മികച്ച ചികിത്സ ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

DONT MISS
Top