ആരോഗ്യപരിപാലനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്; നിതീ ആയോഗിന്റെ റിപ്പോര്‍ട്ടില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്‌

പ്രതീകാത്മക ചിത്രം

ദില്ലി: ആരോഗ്യപരിപാലന രംഗത്തെ സമഗ്രമികവില്‍ കേരളത്തിന് വീണ്ടും അംഗീകാരം. നീതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോഗ്യപരിപാലനമേഖലയില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം, ലോ​ക ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയാറാക്കിയത്.  കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സമിതിയാണ് നീതി ആയോഗ്.

‘ ഹെല്‍ത്തി സ്റ്റേറ്റ്‌സ്, പ്രോഗ്രസീവ് ഇന്ത്യ: റിപ്പോര്‍ട്ട് ഓണ്‍ റാങ്ക് ഓഫ് സ്റ്റേറ്റ്‌സ് ആന്‍ഡ് യൂണിയന്‍ ടെറിടറീസ് ‘ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് പിന്നാലെ പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണുള്ളത്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ​മ​ഗ്ര മി​ക​വി​ൽ ല​ക്ഷ​ദ്വീ​പി​നാ​ണ് ഒ​ന്നാം സ്ഥാ​നം. 76.55 മു​ത​ൽ 80.00 സ്കോ​ർ നേ​ടി​യാ​ണ് കേ​ര​ളം നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് നീ​തി ആ​യോ​ഗ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പട്ടകിയില്‍ ഏറ്റവും പിന്നിലായെങ്കിലും യുപിയ്ക്ക് ആശ്വസിക്കാന്‍ ചെറിയ വകയുണ്ടെന്നും നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പരിപാലന കാര്യത്തില്‍ അടുത്തകാലത്തായി യുപിയ്ക്ക് പുരോഗതി നേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോഗ്യരംഗത്ത് മുന്നേറ്റം കൈവരിക്കുന്നതില്‍ ജാര്‍ഖണ്ടാണ് യുപിയെക്കാള്‍ മുന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദില്ലിയില്‍ ന​ട​ന്ന ച​ട​ങ്ങി​ൽ നി​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത്, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി പ്രീ​തി സു​ദ​ൻ, ലോ​ക ബാ​ങ്കി​ന്‍റെ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജു​നൈ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണു റി​പ്പോ​ർ​ട്ട് പ്ര​കാ​ശി​പ്പി​ച്ച​ത്.

DONT MISS
Top