ട്രോളുകള്‍ക്ക് വിട; കാളിദാസിന്റെ പൂമരം മാര്‍ച്ച് ഒന്‍പതിന് തിയേറ്ററുകളിലെത്തും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കാളിദാസ് ജയറാം നായകനാകുന്ന പൂമരം ഉടന്‍ തിയേറ്ററുകളിലെത്തും . കാളിദാസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് ഗോപി, ഏറ്റവും ഒടുവില്‍ വന്ന പ്രണവ് മോഹന്‍ലാലടക്കം താരപുത്രന്‍മാര്‍ മലയാള സിനിമയില്‍ സ്ഥാനങ്ങള്‍ കീഴടക്കുമ്പോള്‍ ആരാധകര്‍ കാത്തിരുന്നത് കാളിദാസ് ജയറാമിന്റെ വരവു കൂടിയാണ്‌. ചെറുപ്പം മുതല്‍ തന്നെ അച്ഛനോടൊപ്പം വെള്ളിത്തിരയില്‍ തിളങ്ങിയ കാളിദാസ് ജയറാമിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സിനിമയിലെ ഗാനങ്ങളെ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ റിലീസ് വെെകുന്നതിനാല്‍ പൂമരത്തിനെയും കാളിദാസ് ജയറാമിനെയും കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനിടയില്‍ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു താരോദയത്തെ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുന്‍പ് നിരവധി തവണ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തീയതി പുറത്തുവന്നപ്പോഴും ട്രോളന്‍മാര്‍ ട്രോളുമായി ഇറങ്ങിയിട്ടുണ്ട്.

DONT MISS
Top