ഒന്നരകിലോയോളം കഞ്ചാവുമായി യുവാവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായ സുജിത്

തിരുവനന്തപുരം: നഗരത്തില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിച്ച യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കുടപ്പനക്കുന്ന് ഇരപ്പ്കുഴി സുജിത് എന്നയാളാണ് ഒന്നര കിലോയോളം കഞ്ചാവുമായി പൊലീസ് പിടിയിലായത്. കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ സിറ്റി പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സിറ്റിയില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന വ്യക്തിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് സുജിതിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കിലോക്കണക്കിന് കഞ്ചാവാണ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ സുജിതിനെ ചോദ്യം ചെയ്തു വരികയാണെന്നും ഇയാളില്‍ നിന്ന് മറ്റ് ചില്ലറ വില്‍പ്പനക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവരെയും പിടികൂടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു.

DONT MISS
Top