എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ സമരക്കാരുടെ പ്രതിഷേധം

കാസര്‍ഗോഡ്: കാസര്‍ഗോഡ് നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ദുരിതബാധിത കുടുംബങ്ങളുടെ പ്രതിഷേധം. സമരസമിതിയുമായി ചര്‍ച്ചയ്ക്കുള്ള തീയതി സംബന്ധിച്ച് തീരുമാനമാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ദുരിതബാധിതരുടെ പുതുക്കിയ പട്ടിക രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ സെല്‍ യോഗത്തിന് ശേഷം പറഞ്ഞു.

കാസര്‍ഗോഡ് കളക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ദുരിതബാധിത കുടുംബങ്ങളുടെ പ്രതിഷേധം ഇരമ്പി. മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം സമര്‍പ്പിക്കാനെത്തിയ ദുരിതബാധിതരെ സെല്‍ യോഗത്തിന് ശേഷമേ കാണാനാകു എന്ന മന്ത്രിയുടെ നിലപാടാണ് സമരസമിതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ദുരിതബാധിതരുടെ അമ്മമാര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

പുതിക പട്ടിക രണ്ട് മാസത്തിനകം പ്രസദ്ധീകരിക്കുമെന്ന് സെല്‍ യോഗത്തിന് ശേഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, എന്‍ഡോസള്‍ഫാന്‍ സമരസമിതിയുമായി മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ച സംബന്ധിച്ച് ഇന്നത്തെ സെല്‍ യോഗത്തില്‍ തിരുമാനമായില്ല. തിരുവനന്തപുരത്ത് ദുരിതബാധിത കുടുംബങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് മന്ത്രിതല ചര്‍ച്ച സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

DONT MISS
Top