വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ: ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെയെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയത് മൂലം കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശി നടേശ് ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് തന്നെയാണ് ഉത്തരവാദിത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമായാണ് വിരമിച്ച ജീവനക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ അത് സഹകരണ ബാങ്കുകളുടെ തലയില്‍ വച്ച് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് ഈ ആത്മഹത്യക്ക് കാരണമായതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

DONT MISS
Top