പാടിയും പറഞ്ഞും ഡിവൈഎഫ്‌ഐ ക്കാര്‍ ഉണര്‍ത്തുപാട്ടുമായി പ്രതിഷേധിച്ചു

കാസര്‍ഗോഡ് : കേരളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിനെതിരായുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് ഫാസിസത്തിനെതിരെ ജനാധിപത്യം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബസ്സ്സ്റ്റാന്റ് പരിസരത്ത് പാടാനും പറയാനുമുള്ള സ്വാതന്ത്ര്യ നിഷേധത്തിനെതിരെയാണ് ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിച്ചത്.

ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, കെ.എസ്.സബീഷ്, പി.കെ.നിശാന്ത്, ഹരിത നാലപ്പാടം, രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

രാജേഷ് അമ്പലത്തറ, വി.പി.പ്രശാന്ത്, ശരത് ഇട്ടമ്മല്‍ എന്നിവര്‍ ഗാനമാലപിച്ചു.

DONT MISS
Top