‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല’; ജയസൂര്യയുടെ പുതിയ ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ എത്തി

ജയസൂര്യയുടെ പുതിയ ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ എത്തി. ഫുട്‌ബോള്‍ ഇതിഹാസവും മലയാളത്തിന്റെ അഭിമാനവുമായ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്, നല്ലോണം തട്ടിയാല്‍ ഇത് നിന്നെയുംകൊണ്ട് ലോകം ചുറ്റും’. ട്രെയിറിലെ സിദ്ദിഖിന്റെ ഡയലോഗ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമാകും.

ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ബിഗ്ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ക്യാപ്റ്റനുണ്ട്. പത്ത് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫുട്‌ബോള്‍ താരമായി ജയസൂര്യ എത്തുമ്പോള്‍ ഇത് മറ്റൊരു വഴിത്തിരിവാകുമെന്ന ഉറപ്പിലാണ് മലയാള പ്രേക്ഷകര്‍.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അനു സിതാര, നിര്‍മല്‍ പാലാഴി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

DONT MISS
Top