കുടുംബ കലഹം; ഭാര്യയെ കൊന്ന് ബിഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

ചണ്ഡീഗഢ്: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ബിഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ഹരിയാന സ്വദേശിയായ ജയ്പ്രകാശാണ് ഭാര്യയായ സുമലതയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത്.

അവധിക്കായി ജനവുരി 14 നാണ് ജയ്പ്രകാശ് നാട്ടില്‍ എത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും അമ്മയ്ക്കു മൊപ്പമാണ് ജയ്പ്രകാശ് താമസിച്ചിരുന്നത്. അവധിക്കെത്തിയ ജയ്പ്രകാശും ഭാര്യയും തമ്മില്‍ നിരന്തരം കലഹങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.30 തോടെ ജയ്പ്രകാശും ഭാര്യയും തമ്മില്‍ വഴക്കിടുകയും ഇതില്‍ പ്രകോപിതനായ ജയ്പ്രകാശ് കോടാലി കൊണ്ട് ഭാര്യയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ജയ്പ്രകാശിന്റെ പ്രായമായ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മക്കള്‍ രണ്ട് പേരും സ്‌കൂളില്‍ പോയിരുന്നു.

സംഭവം കണ്ട ജയ്പ്രകാശിന്റെ അമ്മ നിലവിളിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും സുമലത മരിച്ചിരുന്നു. പിന്നീട് റൂമില്‍ കയറി ജയ്പ്രകാശ് ഭാര്യയുടെ സാരി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. പോസ്‌റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

DONT MISS
Top