ഓഖി: മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തതയില്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരെയും മരിച്ചവരെയും കുറിച്ച് അവ്യക്തതയില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 103 പേര്‍ ഇനിയും തിരികെയെത്താനുണ്ടെന്നും നിയമസഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്നുള്ള 49 പേരും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് ഓരോരുത്തരുമായി ആകെ 51 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 103 പേരാണ് ഇപ്പോഴും കാണാതായിട്ടുള്ളത്. ഇവരെയും മരിച്ചവരുടെ പട്ടികയില്‍തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ആകെ തിരുവനന്തപുരത്ത് നിന്ന് മാത്രം മരിച്ച 49 പേരും കാണാതായ 103 പേരും ചേര്‍ത്ത് 152 പേരുടെ കണക്കാണ് സര്‍ക്കാര്‍ നേരത്തെയും പുറത്തുവിട്ടത്. മരിച്ചവരെക്കുറിച്ചും കാണാതായവരെക്കുറിച്ചും വ്യക്തതയില്ലെന്ന് പറയുന്നത് ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top