ഒരേ സിറിഞ്ചുപയോഗിച്ച് വ്യാജഡോക്ടര്‍ കുത്തിവയ്‌പ്പെടുത്തു; ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്നു

ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ഒരേ സിറിഞ്ചുപയോഗിച്ച് ഡോക്ടര്‍ കുത്തിവയ്‌പ്പെടുത്തതിനേത്തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്നു. ചികിത്സ നടത്തിത് വ്യാജ ഡോക്ടറാണെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ പത്തുമാസത്തിനിടെ യുപിയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂലൈവരെ ബംഗര്‍കൗ മേഖലയില്‍നിന്നുമാത്രം 12 പേര്‍ക്ക് എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ വര്‍ഷം ആദ്യം 32 ആളുകള്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തി. ആറുവയസുള്ള ഒരു കുട്ടിക്കും എച്ച്‌ഐവി പിടിപെട്ടു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് വ്യാജവൈദ്യന്റെ കാര്യം പുറത്തുവരുന്നത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥനാഥ് സിംഗ് പറഞ്ഞു.

DONT MISS
Top