നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളെജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളെജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് ശിവഗംഗ സ്വദേശി ശബരിനാഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശബരിനാഥ് പരീക്ഷയില്‍ തോറ്റത്തില്‍ ഉള്ള മനോവിഷമത്തില്‍ ആകാം ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഒന്നാം വര്‍ഷം ഏതാനും വിഷയങ്ങളില്‍ ശബരിനാഥ് തോറ്റിരുന്നുവെന്നും പൊലീസ് പറയുന്നു.

DONT MISS
Top