“സ്വന്തം വാക്കുകളും പ്രവര്‍ത്തികളും സമൂഹം തിരിച്ചറിയുന്നു എന്ന ഭയം നിങ്ങളെ ഭ്രാന്തരാക്കി”, കുരീപ്പുഴ വിഷയത്തില്‍ ബിജെപിയോട് ബെന്യാമിന്‍

ബെന്യാമിന്‍

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച വിഷയത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കുരീപ്പുഴതെ ആക്രമിച്ചവരോടുളള തന്റെ നിലപാട് അദ്ദേഹം തുറന്നുപറഞ്ഞത്. സ്വന്തം വാക്കുകളും പ്രവര്‍ത്തികളും സമൂഹം തിരിച്ചറിയുന്നു എന്ന ഭയം നിങ്ങളെ ഭ്രാന്തരാക്കിയെന്ന് അദ്ദേഹം കുറിച്ചു.

നിസ്സഹായകനായ നിര്‍മമനായ ഒരു പാവം കവിയെ നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണര്‍ത്ഥം. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയം. ആ ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭ്രാന്തില്‍. ബെന്യാമിന്‍ കുറിച്ചു.

നിരവധി പ്രമുഖര്‍ കുരീപ്പുഴയെ ആക്രമിച്ചതില്‍ ബിജെപിയേയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. ആക്രമിച്ച കേസില്‍ പതിനഞ്ചോളം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരൊണ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. ബിജെപി ആര്‍എസ്എസ് ഗൂണ്ടായിസം കേരളത്തില്‍ നടപ്പില്ല എന്ന തരത്തില്‍ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയയിലും അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്.

DONT MISS
Top