പാലക്കാട് കരിമ്പനയില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

പാലക്കാട്: കരിമ്പനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി ദീപുവാണ് മരിച്ചത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. 50 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

രാവിലെ 11 മണിയോടെ ആയിരുന്നു അപകടം നടന്നത്. പാലക്കാട് മീന്‍വലത്തു നിന്നും മൂന്നേക്കറിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മൂന്നേക്കറിലേക്ക് വരികയായിരുന്ന ബസ് പാലക്കാട് കരിമ്പനയില്‍ വെച്ച് നിയന്ത്രണം വീട്ട് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

DONT MISS
Top