പ്രണവും ദുല്‍ഖറും പറക്കുന്നു, അവരുടെ കൂടെ എപ്പോ എത്തിക്കും; സ്വയം ട്രോളി കാളിദാസന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താരപുത്രന്‍മാരുടെ സിനിമാ പ്രവേശനത്തില്‍ മലയാള സിനിമാ ലോകം ഏറെ ആവേശത്തിലാണ്. നിരയില്‍ നേരത്തെ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടികഴിഞ്ഞു. തൊട്ടുപുറകെ വന്ന ഗോകുല്‍ സുരേഷ് ഗോപിയും മോശമല്ലാത്ത അഭിപ്രായം നേടി. ഏറ്റവും ഒടുവില്‍ വന്ന പ്രണവ് മോഹന്‍ലാലും ആരാധകരുടെ കൈയടി നേടികഴിഞ്ഞു.

താരപുത്രന്‍മാര്‍ മലയാള സിനിമയില്‍ സജീവമായതോടെ എല്ലാവരും കാത്തിരിക്കുന്നത് മറ്റൊരാളെയാണ്. ചെറുപ്പം മുതല്‍ തന്നെ അച്ഛനോടൊപ്പം വെള്ളിത്തിരയില്‍ തിളങ്ങിയ കാളിദാസ് ജയറാമിനെ. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രം പൂമരത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമയിലെ ഗാനങ്ങളെ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സിനിമ മാത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതിന്റെ കലിപ്പിലാണ് ആരാധകര്‍. ഇതിനിടയില്‍ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തിരുന്നു. പൂമരം വൈകുന്നതിനെ കളിയാക്കി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

പൂമരത്തിനെയും കാളിദാസ് ജയറാമിനെയും കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഏറ്റവും ഒടുവില്‍ ട്രോളുമായി എത്തിയിരിക്കുന്നത് കാളിദാസ് തന്നെയാണ്. ദുല്‍ഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പര്‍ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോള്‍ കാളിദാസന്‍ ഇപ്പോഴും സൈക്കിളില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കാളിദാസ് തന്നെയാണ് ട്രോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു താരോദയത്തെ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കാളിദാസിന്റെ ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

കാളിദാസിന്റെ ട്രോളിന് വന്ന ചില പ്രതികരണങ്ങള്‍

DONT MISS
Top