ഉത്തര്‍പ്രദേശില്‍ കരള്‍ രോഗങ്ങള്‍ക്ക് ഗോമൂത്രം ഉപയോഗിച്ച് മരുന്ന് നിര്‍മാണം

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഗോ മൂത്രം ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനുള്ള മരുന്നിന് പിന്നാലെ ഗോമൂത്രത്തില്‍ നിന്നും എട്ടോളം മരുന്ന് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര്‍പ്രദേശിലെ ആയുര്‍വേദ വകുപ്പ്. കരള്‍ രോഗം, സന്ധി വേദന, പ്രതിരോധ ശേഷി കുറവ് എന്നീ അസുഖങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന മരുന്നുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്.

ഗോമൂത്രം ഉപയോഗിച്ചുള്ള മരുന്നുകള്‍ കരള്‍ രോഗത്തിനും സന്ധിവേദന തുടങ്ങിയ രോഗങ്ങള്‍ക്കും ഫലപ്രദമാണെന്ന് തെളിയിക്കുക എന്ന ലക്ഷ്യം കൂടി മരുന്ന് നിര്‍മ്മാണത്തിന് പിന്നിലുണ്ടെന്ന് ആയുര്‍വേദ വകുപ്പ് ഡറയക്ടര്‍ ഡോക്ടര്‍ ആര്‍ആര്‍ ചൗധരി പറഞ്ഞു.

ഗോമൂത്രം, പാല്‍, നെയ്യ് എന്നിവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനായി ലഖ്‌നൗ, പിലിഭിത്ത് എന്നിവങ്ങളില്‍ രണ്ട് ഫാര്‍മസികളാണ് ആയുര്‍വേദ വകുപ്പിനുള്ളത്. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്ക് പുറമെ സ്വാകാര്യ ഫാര്‍മസികളിലും മരുന്ന് നിര്‍മാണം നടത്തും എന്നും ചൗധരി പറഞ്ഞു.

ഗോമൂത്രം ആയുര്‍വേദത്തിന്റെ ഭാഗമാണ്. ആയുര്‍വേദത്തില്‍ നിന്നും അതിനെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ആയുര്‍വേദത്തിലെ എട്ടോളം മരുന്നുകള്‍ ഗോമൂത്രം പാല്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കും. പുതുതായി നടത്തിയ പരീക്ഷണത്തില്‍ ഗോമൂത്രവും മറ്റ് വസ്തുക്കളും വളരെ ഉപയോഗ പ്രദമായ വസ്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗോമൂത്രത്തില്‍ നിന്നും തറ വൃത്തിയാക്കുന്നതിനുള്ള മരുന്ന് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം യോഗി ആദിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നോട്ട് വെച്ചിരുന്നു. കൂടാതെ പശുക്കളില്‍ നിന്നും ലഭിക്കുന്ന വിവിധ ഉത്പന്നങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കണ്ടെത്തുന്നതിനായി 19 അംഗ സമിതിയെയും നിയോഗിച്ചിരുന്നു.

DONT MISS
Top