ബിജെപി എംപി ഹുക്കും സിംഗ് അന്തരിച്ചു

ഹുക്കും സിംഗ് (ഫയല്‍)

ദില്ലി: ബിജെപി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി എംപിയുമായ ഹുക്കും സിംഗ്(79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു ഹുക്കും സിംഗ്. നോയിഡയിലെ ജെപി ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ കൈരാനയിൽനിന്നുള്ള എംപിയാണ് ഹുക്കും സിംഗ്.

എംപിയാകുന്നതിന് മുന്‍പ് ഏഴ് തവണ ഉത്തര്‍പ്രദേശില്‍ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്നു ഹുക്കും സിംഗ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഹുക്കും സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

DONT MISS
Top