പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം; 11 സൈനികര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

ഫയല്‍ ചിത്രം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ സൈന്യത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. പതിമൂന്നോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്.

പാകിസ്താനിലെ സ്വാത് താഴ്‌വരയിലുള്ള ഖൈബര്‍ പക്തൂണ്‍ മേഖലയിലെ സൈന്യത്തിന്റെ സ്‌പോട്‌സ് ടീമിന് നേരെയാണ് ചാവേര്‍ അക്രമം നടന്നതെന്ന് സൈനികവൃത്തം അറിയിച്ചു.

ഇന്നലെ വൈകുന്നേരം ടീം അംഗങ്ങള്‍ വോളിബോള്‍ പരിശീലനം നടത്തുമ്പോഴാണ് ചാവേര്‍ അക്രമം ഉണ്ടാകുന്നത്. അക്രമത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൈന്യത്തിന് നേരെയുള്ള അക്രമത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്‌രീക്
ക് ഇ താലിബാന്‍ ഏറ്റെടുത്തു. തെഹ്‌രീക് ഇ താലിബാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചു എന്ന് സംഘടനാ വക്തവായ മുഹമ്മദ് ഖുറാസാനിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

DONT MISS
Top