കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ മലപ്പുറത്ത്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശൈവ വിവാഹം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ചൈല്‍ഡ് ലൈന്‍ കണക്ക് അനുസരിച്ച് മലബാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ബാല വിവാഹം നടക്കുന്നത് മലപ്പുറത്താണ്. കൂടാതെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളിലും ക്രമാധീതമായ വര്‍ദ്ധനവാണ് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മലബാറില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ 12, വയനാട് 24, കണ്ണൂര്‍ 5, കാസര്‍ഗോഡ് 15 ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മുസ്‌ലീം, എസ്ഇഎസ്ടി എന്നീ വിഭാഗത്തില്‍ ഉള്ളവര്‍ക്കിടയിലാണ് ബാലവിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നത്. വിവാഹത്തിന് പെണ്‍കുട്ടിക്ക് 18 വയസ്സും ആണ്‍കുട്ടികള്‍ക്ക് 21 വയസ്സും പൂര്‍ത്തിയായിരിക്കണം എന്നതാണ് നിയം. എന്നാല്‍ പല പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് ആകുന്നതോടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച് വിടുന്നതായാണ് റിപ്പോര്‍ട്ട്.  ഇതിനു പുറമെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ ഭിക്ഷാടനം, ബാലവേല എന്നിവയിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ചൈല്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top