ഇത് യാഷ, പരുക്കേറ്റ പരിശീലകനെ പൊന്നുപോലെ നോക്കുന്ന കരടി (വീഡിയോ)

ഇണങ്ങിവളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് അതിന്റെ ഉടമയോടുണ്ടാകുന്ന സ്‌നേഹത്തിന് പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നിനും സാധ്യമല്ല. ഒലെഗ് അലക്‌സാന്‍ഡ്രോവ് എന്ന പരിശീലകന്‍ വളര്‍ത്തിയ കരടികളുടെ രീതികള്‍ മനസിലാകുമ്പോള്‍ മുമ്പ് പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് മനസിലാകും.

കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഒലെഗ് വളര്‍ത്താനാരംഭിച്ച മൂന്ന് കരടികള്‍ പരിശീലകന് ഒരു ആപത്തുവന്നപ്പോള്‍ സ്‌നേഹം വാരിക്കോരി നല്‍കുകയാണ്. പ്രത്യേകിച്ചും നാഷ എന്ന പെണ്‍ കരടി. ഒരു സര്‍ക്കസ് പ്രകടനത്തിനിടെ പരുക്കുപറ്റിയ ഒലെഗിനെ പരിചരിക്കുന്ന ദൗത്യത്തിലാണ് കരടികള്‍ തങ്ങളേക്കൊണ്ട് ആവുംപോലെ സഹായിക്കുന്നത്.

നൈഷേഗൊരോട്‌സ്‌കി എന്ന റഷ്യന്‍ സര്‍ക്കസ് കമ്പനിയിലാണ് ഒലെഗും കരടികളും പ്രവര്‍ത്തിച്ചുപോന്നത്. അറുപതടിയോളം ഉയരത്തില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ നാലുമാസം ഒലെഗ് ആശുപത്രിയില്‍ കഴിഞ്ഞു. തിരികെയെത്തിയപ്പോള്‍ ഒലെഗ് ആദ്യം തിരക്കിയത് കരടികളെ. അവ തന്നെ തിരിച്ചറിയുമോ എന്നുപോലും ഒലെഗ് സംശയിച്ചു.

എന്നാല്‍ കരടികളുടെ സ്‌നേഹം ‘അതുക്കും മേലെയാണെന്നത്’ അദ്ദേഹം തിരിച്ചറിഞ്ഞു. വീല്‍ചെയര്‍ ഉന്തുന്ന ജോലികള്‍ ഉള്‍പ്പെടെ കരടികള്‍ ഏറ്റെടുത്തു.

DONT MISS
Top