യുപിയില്‍ 48 മണിക്കൂറിനിടെ നടന്നത് 15 എന്‍കൗണ്ടറുകള്‍; 25 പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടന്ന 15 എന്‍കൗണ്ടറുകളിലായി 25 പേരെ അറസ്റ്റ് ചെയ്തു. കൊലപാതക കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടാത്തലവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ലഖ്‌നൗ, മുസഫര്‍ നഗര്‍, ഗോരഖ്പൂര്‍ ബുലന്ദ് ഷഹര്‍, ഷാംലി, ഹാപൂര്‍, മീറത്ത്, ഷഹരണ്‍പൂര്‍, ബാഗ്പത്, കാണ്‍പൂര്‍, എന്നിവിടങ്ങളിലാണ് എന്‍കൗണ്ടര്‍ നടന്നത്. ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 25 പേരാണ് അറസ്റ്റിലായത്. ഇവരില്‍ പലരുടേയും തലയ്ക്ക് പൊലീസ് വിലയിട്ടിരുന്നതാണ്. പ്രതികളില്‍ നിന്ന് ആയുധങ്ങളും, മോഷണ വസ്തുക്കളും, വാഹനങ്ങളും പിടിച്ചെടുത്തു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മാത്രം 950 എന്‍കൗണ്ടറുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. അതില്‍ 200 ഓളം പേരെ അറസ്റ്റിലാകുകയും 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ നംബറില്‍ ഉത്തര്‍പ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

DONT MISS
Top