മലയാള സിനിമയില്‍ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ

ഭാഗ്യലക്ഷ്മി

കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് പുറമെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യ ലക്ഷ്മിയുടെ അധ്യക്ഷതയിലാണ് പുതിയ സംഘടന രൂപീകരിച്ചിട്ടുള്ളത്.

സംഘടനയുടെ ആദ്യ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേര്‍ന്നു. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ആദ്യ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. സംവിധായകരായ  ബി ഉണ്ണികൃഷ്ണനും, സിബി മലയിലും യോഗത്തില്‍ സംസാരിച്ചു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ മലയാള സിനിമയില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചിരുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സെന്റെ, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്ജലി മേനോന്‍, തുടങ്ങിയ പ്രമുഖരുടെ നേതൃത്വ നിരയിലായിരുന്നു സംഘടന രൂപീകരിച്ചത്.

സംവിധായകര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെയുള്ള സിനിമാ രംഗത്തെ സ്ത്രീകള്‍ ഈ സംഘടനയില്‍ ഉള്‍പ്പെട്ടിരുന്നു.  സ്ത്രീപ്രശ്‌നങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമുണ്ടായിരുന്നത്.

DONT MISS
Top