പിണറായി സര്‍ക്കാരിനെ വിടാതെ പിടികൂടി കണ്ണട വിവാദം; നിയമസഭാ സ്പീക്കര്‍ കൈപറ്റിയത് 49900 രൂപ

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ വിടാതെ പിടികൂടിയ കണ്ണട വിവാദം വീണ്ടും. ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് കണ്ണടവിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. കണ്ണടയ്ക്ക് വേണ്ടി സ്പീക്കര്‍ കൈപറ്റിയത് 49900 രൂപ കൈപറ്റിയെന്ന് വിവരാവകാശ രേഖപ്രകാരം പുറത്തുവന്നു.

ചികിത്സാചെലവിനായി 425594 രൂപയും സ്പീക്കര്‍ കൈപറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ സ്പീക്കറുടെ കണ്ണടയുടെ ലെന്‍സിന് മാത്രം 45500 ചെലവായി. 5.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവിലാണ് സ്പീക്കര്‍ തുക കൈപറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് താന്‍ കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപ മാത്രമാണ് ചെലവായതെന്നുമാണ് സംഭവത്തില്‍ സ്പീക്കറുടെ വിശദീകരണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുടേത് വാങ്ങിയതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

നേരത്തെ ആരോഗ്യ മന്ത്രി കെകെ ഷൈലജയും കണ്ണടയ്ക്ക് വേണ്ടി വന്‍തുക കൈപറ്റിയതും വിവാദമായിരുന്നു. 28000 രൂപയാണ് ആരോഗ്യ മന്ത്രി കണ്ണടയ്ക്കായി കൈപറ്റിയത്.

DONT MISS
Top