കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ബുക്കിംഗ് ലഭിച്ച ചിത്രങ്ങളുടെ വിവരം പുറത്തുവിട്ട് ബുക്ക് മൈ ഷോ; ഒന്നാം സ്ഥാനം കയ്യടക്കി ബാഹുബലി

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സിനിമാ ടിക്കറ്റ് റിസര്‍വേഷനുകള്‍ക്കായി ഉപയോഗിക്കുന്ന ബുക്ക് മൈ ഷോ എന്ന വിനോദ വെബ്‌സൈറ്റ് കൂടുതല്‍ ബുക്കിംഗുകള്‍ ലഭിച്ച കഴിഞ്ഞ വര്‍ഷത്തെ സിനിമകളുടെ വിവരം പുറത്തുവിട്ടു. പ്രധാന ഭാഷകളിലെല്ലാം ബാഹുബലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളത്തില്‍ ബാഹുബലിയുടെ പിന്നില്‍ രാമലീല, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ബാഹുബലി ഒന്നാമതെത്തിയത്. ഇംഗ്ലീഷില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഒന്നാമതും തോര്‍ രണ്ടാമതും സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് മൂന്നാം സ്ഥാനത്തുമെത്തി. തമിഴില്‍ മെര്‍സലും വിവേഗവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തെലുങ്കില്‍ രണ്ടാമത് ജയ് ലവകുശയും മൂന്നാമത് ഫിദായുമെത്തി. മറാത്തിയില്‍ ഒന്നാം സ്ഥാനത്ത് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ ജീവകഥയായ ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ ഒന്നാം സ്ഥാനം കയ്യടക്കി. കന്നടയില്‍ ‘രാജകുമാരയാണ്’ ഒന്നാമത്.

പഞ്ചാബിയില്‍ ‘വേഖ് ബരാട്ടണ്‍ ചല്യാന്‍’ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ബംഗാളിയില്‍ ‘പോസ്‌തോ’ എന്ന ചിത്രമാണ് ഒന്നാമത്. ഗുജറാത്തിയില്‍ ‘കര്‍സാന്‍ദാസ് ആന്‍ഡ് യൂസ്’ എന്ന ചിത്രവും ഭോജ്പുരിയില്‍ സത്യ എന്ന ചിത്രവും ഒന്നാമതായി. ഹിന്ദിയില്‍ രണ്ടാമത് ടൈഗര്‍ സിന്ദാ ഹായ്, മൂന്നാമത് ഗോല്‍മാല്‍ എഗൈന്‍, നാലാമത് ജോളി എല്‍എല്‍ബി, അഞ്ചാമത് റായിസ് എന്നീ ചിത്രങ്ങളാണുള്ളത്.

മലയാളത്തില്‍ ബുക്കിംഗില്‍ നാലാം സ്ഥാനത്ത് എസ്രയും അഞ്ചാമത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമെത്തി. ആറാമത് ടേക്ക് ഓഫും ഏഴാമത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെത്തി. എട്ടാമത് പറവയും ഒമ്പതാമത് വില്ലനും ലിസ്റ്റിലുണ്ട്. മമ്മൂട്ടിച്ചിത്രം ഗ്രേറ്റ് ഫാദര്‍ പത്താമതായും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

DONT MISS
Top